-->

KERALA HISTORY | BEHIND THE NAME KERALA | കേരളം എന്ന പേരുണ്ടായതെങ്ങനെ

08:34


കേരളം എന്ന പേര് നമ്മുടെ സംസ്ഥാനത്തിനുണ്ടായതെങ്ങനെ എന്ന് നോക്കാം. കേരളത്തിന് ആ പേരുണ്ടായതിനെപ്പറ്റി പലരീതിയിൽ പറയപ്പെടുന്നുണ്ട്.  

പ്രാചീന ഗ്രന്ഥകാരന്മാർ കേരളത്തെപ്പറ്റി സൂചിപ്പിയ്ക്കുവാനായി 'കേരളം'എന്നും 'ചേരം' എന്നും പരാമർശിയ്ക്കുന്നുണ്ട്. കേരം (തെങ്ങ്) സമൃദ്ധമായി ഉള്ളതിനാൽ കേരളം എന്ന പേര് വന്നതാണെന്നും പറയപ്പെടുന്നു. കേരളത്തിന് മറ്റൊരു പേര് കൂടി അറിയപ്പെട്ടിരുന്നു 'മലബാർ'.  ഈ  പദം അറബികള് വഴി ലഭിച്ചതാണ് . സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്നർത്ഥം വരുന്ന "മഹൽബുഹാർ"   എന്ന വാക്കു ലോപിച്ച് മലബാർ എന്ന പദം ഉണ്ടായത്. മലബാർ എന്ന് ആദ്യം വിളിച്ചത്   എ.ഡി. 973-1048  ൽ  ആദ്യ സഞ്ചാരി മുഹമ്മദ് ഗസ്നിക്കൊപ്പം എത്തിയ അല്ബിറൂനി ആണ്.

മുൻപ് ഭരിച്ചിരുന്ന ചേര രാജാക്കന്മാരിൽ നിന്ന് ഉത്ഭവിച്ചതാകാനും സാധ്യതയുണ്ട്. ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നതനുസരിച്ച് ചേരത്തിന്റെ കർണ്ണാടക ഉച്ചാരണമാണ്  'കേരം' എന്നാണ്.

സംഘകാലത്ത് കടൽ ചേരുന്ന ഇടം എന്നർത്ഥം വരുന്ന 'ചേർ' എന്ന് വിളിച്ചിരുന്നു. ചേറളം എന്ന വാക്കിനു സമുദ്രം എന്നും അർത്ഥമുണ്ട്. കടൽ ചേരുന്ന സ്ഥലമായതിനാൽ ചേറളം പിന്നീട് കേരളമായതാകാം.

വീരകേരളന്റെ നാടാണല്ലോ കേരളം അതിനാൽ ഈ നാമം ഉത്ഭവിച്ചു എന്നും പറയുന്നുണ്ട്. 

വിവിധ സഞ്ചാരികൾ നമ്മുടെ കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്. അവയൊന്നും നോക്കാം.

AD 16 -ആം നൂറ്റാണ്ടിൽ അറബി ഭാഷാ പണ്ഡിതനായ ഷൈയ്ക്ക് സൈനുദ്ദീൻ എഴുതിയ 'തുഹ്‌ഫത്തുൽ മുജാഹിദീൻ' ആണ് ഒരു കേരളീയനെഴുതിയ ആദ്യത്തെ കേരളം ചരിത്ര ഗ്രന്ഥം. വെനീസുകാരനായ മാർക്കോപോളോ പതിമൂന്നാം നൂറ്റാണ്ടിന്റെ ഒടുവിൽ കൊല്ലം സന്ദർശിയ്ക്കുകയും അതിനെപ്പറ്റി എഴുതുകയും ചെയ്തിട്ടുണ്ട്. കൊച്ചിയെപ്പറ്റി ആദ്യമായി എഴുതിയ വിദേശി ചീനാക്കാരനായ മഹ്വാനാണ്. ആഫ്രിക്കയിലെ മൊറോക്കോയിൽ നിന്നും കോഴിക്കോട് സന്ദർശിച്ച സഞ്ചാരി ഇബൻ ബത്തൂത്ത 'രിഹല്ത്ത്' എന്ന കൃതിയിൽ കേരളത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ഇവരെക്കൂടാതെ ഇളംകുളം കുഞ്ഞൻപിള്ള, പി.കെ. ബാലകൃഷ്ണൻ, എ. ശ്രീധരമേനോൻ, ഡോക്ടർ ഗുണ്ടർട്ട്, വില്യം ലോഗൻ മുതലായവരുടെ കൃതികളിൽ നിന്നും കേരളത്തിന്റെ ചരിത്രത്തെപ്പറ്റി നമുക്കറിയാൻ സാധിയ്ക്കുന്നു.