-->

കേരളത്തിനൊരാമുഖം | ABOUT KERALA STATE | MALAYALAM ARTICLE KERALA THE BEAUTIFUL STATE INDIA

04:39

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്‌ വിവിധ രാജാക്കന്മാർക്ക് കീഴിലുള്ള നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു കേരളം. 1949 ജൂലൈ ഒന്നിന്‌ തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപവത്‌കരിച്ചു. അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തെ (തമിഴ്‌നാട്‌) ഒരു ജില്ലയായിരുന്ന മലബാര്‍ പിന്നീട്‌ തിരു-കൊച്ചിയോടു കൂടി ചേർക്കുകയും ചെയ്തു. 1956 നവംബര്‍ ഒന്നിന്‌ കേരള സംസ്ഥാനം നിലവില്‍ വന്നു.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനമാണ്‌ കേരളം. പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് സഹ്യപർവതത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരളത്തിന് 38863 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്‌. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. തമിഴ്‌നാടും കർണ്ണാടകയുമാണ് കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍. 

മലയാളമാണ് മാതൃഭാഷ അതിനാൽ തന്നെ കേരളത്തത്തിലുള്ളവരെ മലയാളികൾ എന്നറിയപ്പെടുന്നു. മലയാളം ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.

പൗരാണികമായ ചരിത്രവും കലാശാസ്‌ത്രരംഗങ്ങളിലെ പാരമ്പര്യവും മാത്രമല്ല പുരാതനമായ വലിയ വിദേശവ്യാപാരബന്ധവും കേരളത്തിന്റെ സ്വന്തമാണ്. 

മറ്റുള്ള ഇത്യൻ സംസ്ഥാനങ്ങളോട് തുലനം ചെയ്യുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, സാമൂഹികനീതി തുടങ്ങിയവയിലും അതിനേക്കാൾ ഉപരിയായി ഉയർന്ന സാക്ഷരതാ നിരക്കും കേരളത്തിനുണ്ട്. 

തിരുവന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനം. പ്രധാനപ്പെട്ട നഗരങ്ങൾ തിരുവനതപുരം, കൊച്ചി, കോഴിക്കോട്. കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ്‌. 


കഥകളി, തെയ്യം, കളരിപ്പയറ്റ്, ആയുർവ്വേദം തുടങ്ങിയവയിൽ കേരളത്തിന്റെ പേര് ഏറെ അറിയപ്പെടുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയാണ് കേരളം. 

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ പ്രധാനമായ പങ്കുവഹിക്കുന്നത് വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളികളാണ്. 

പശ്ചിമഘട്ടത്താൽ കോട്ടകെട്ടിയ ഹരിതാഭ  നിറഞ്ഞ നാടാണ് കേരളം. കേരളത്ത്ന്റെ വനപ്രദേശങ്ങളിൽ അപൂർവ്വമായ പലതരം  സസ്യങ്ങളും, പക്ഷികളും, മൃഗങ്ങളുമുണ്ട്.

കേരളത്തിൽ പൊതുവെ സമശീതോഷ്ണ കാലാവസ്ഥയാണ് ഉള്ളത്.

ഗതാഗതത്തിനായി റോഡ്, റെയിൽവേ, ജലഗതാഗതം, വ്യോമഗതാഗതം എന്നിവയെ ആശ്രയിക്കുന്നു.

കേരളീയർ പൊതുവെ കൃഷിയോട് താല്പര്യമുള്ളവരാണ്. ഏലം, കുരുമുളക്, തെങ്ങ്, നെല്ല്, വാഴ, റബ്ബർ, കപ്പ, ചക്ക മുതലായവയെല്ലാം ഇവിടെ കൃഷി ചെയ്തുവരുന്നു.

പ്രധാനപ്പെട്ട ആഘോഷങ്ങൾ ഓണം, വിഷു, ക്രിസ്തുമസ്സ്  തുടങ്ങിയവയാണ്. മറ്റ്  ധാരാളം പൊതു ആഘോഷങ്ങളും, പ്രാദേശിക ആഘോഷങ്ങളുമുണ്ട്.

കലയിലും, സാഹിത്യത്തിലും, സ്പോട്സിലും എല്ലാം കേരളം മികച്ചുനിൽക്കുന്നു. ധാരാളം മാധ്യമങ്ങൾ കേരളത്തിലുണ്ട്. വാർത്താ ചാനലുകളും, വിനോദചാനലുകളും കൂടാതെ  ഓൺലൈൻ മാധ്യമങ്ങളും ധാരാളമുണ്ട്. കേരളത്തിലെ  പത്രങ്ങളും, മാസികകളും എക്കാലത്തും പ്രശസ്തിയാർജ്ജിച്ചവയാണ്.

ഇന്ത്യയുടെ കിഴക്കേ അറ്റത്തെ ഈ കുഞ്ഞൻ സംസ്ഥാനം ഇന്ത്യക്കാകെ മാത്രമല്ല ഇന്ത്യയ്ക്കു പുറത്തും അതിന്റെ പേരും പ്രശസ്‌തിയും നിലനിർത്തുന്നു.